ശ്രീകണ്ഠപുരം : ബാങ്കിൽ പണയം വെച്ച യുവതിയുടെ സ്വർണമാല തിരികെയെടുത്ത് വരുന്നതിനിടെ നഷ്ടപ്പെട്ടെങ്കിലും ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ തിരികെ കിട്ടി. ചെമ്പേരി-ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടിലോടുന്ന ജെ.ജെ. മോട്ടോഴ്‌സ് ബസ് ജീവനക്കാരാണ് മാതൃക കാട്ടിയത്.
കഴിഞ്ഞദിവസം കുറുമാത്തൂർ ചൊറുക്കളയിലെ കൊളയക്കര പുതിയപുരയിൽ സീനത്തിന്റെ മൂന്നുപവൻ സ്വർണമാലയാണ് നഷ്ടമായത്. ഇവർ ബാങ്കിൽനിന്ന് തിരിച്ചെടുത്ത സ്വർണമാലയുമായി ബസിൽ കയറിയിരുന്നു. പിന്നീട് ബസിറങ്ങിയശേഷമാണ് മാല നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.
ഏത് ബസിലാണ് യാത്രചെയ്തതെന്ന കാര്യവും ഇവർക്ക് വ്യക്തതയുണ്ടായില്ല. യാത്രക്കാർ ഇറങ്ങിയപ്പോൾ ജീവനക്കാർക്ക് മാല ലഭിച്ചു. ഉടൻ അവർ ബസ് തൊഴിലാളികൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ വിവരം കൈമാറുകയായിരുന്നു. തളിപ്പറമ്പിൽവെച്ച് ഡ്രൈവർ വിനോദ് കൂട്ടുംമുഖം, കണ്ടക്ടർ ജനാർദനൻ ഏരുവേശ്ശി, ക്ലീനർ ശരത്ത് പൂപ്പറമ്പ് എന്നിവർ ചേർന്ന് മാല ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി.

Post a Comment