സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. സ്വര്‍ണവില കുറഞ്ഞ് 45000ല്‍ താഴെ എത്തി. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44800 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു.
Post a Comment