കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

 


കൊല്ലം പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്‌സായ വെട്ടിക്കവല സ്വദേശി നീതുവിന്റെ മുഖത്താണ്  ആസിഡ് ഒഴിച്ചത്. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് ബിബിൻ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. ആസിഡ് വീണ് പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post