കെഎസ്‌ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര കോര്‍പ്പറേഷന്‍ ആയി വിഭജിക്കും; ജൂണില്‍ പദ്ധതി നടപ്പാക്കാന്‍ ഗതാഗത വകുപ്പ്



കെഎസ്‌ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര കോര്‍പ്പറേഷനായി വിഭജിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം. തമിഴ്നാട് മാതൃകയിലായിരിക്കും കോര്‍പ്പറേഷനുകളുടെ വിഭജനം നടക്കുക.

തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തെ കുറിച്ച്‌ പഠിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് തവണ ചെന്നൈയില്‍ പോയിരുന്നു.


നാലോ അഞ്ചോ ജില്ലകള്‍ ചേര്‍ത്തായിരിക്കും ഓരോ കോര്‍പ്പറേഷനും രൂപീകരിക്കുക. അവയ്ക്കോരോന്നിനും ഓരോ പേരും നല്‍കും. കോര്‍പ്പറേഷന്റെ പരിധിക്കുള്ളില്‍ മാത്രമാകും സ്ഥലം മാറ്റം നടക്കുക. മാത്രമല്ല ബസുകളും ഡിപ്പോകളും വീതിച്ചു നല്‍കുകയും ചെയ്യും


ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് വഴിയാണ് നടത്തുക. സര്‍വീസുകളുടെ ഓപ്പറേഷനുവേണ്ടി നേരത്തെ നാല് സോണുകളായി തിരിച്ചിരുന്നുവെങ്കിലും പുതിയ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുന്നതോടെ സോണുകള്‍ തന്നെ ഇല്ലാതാകും.

Post a Comment

Previous Post Next Post