അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയില്‍; ചിത്രീകരണം ഒക്ടോബറില്‍

 


കർഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്ബന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏവരും ആവേശത്തിലാണ്.

പ്രശ്നക്കാരനാണെങ്കിലും ഏറെ ആരാധകരുള്ള ആനയാണ് അരിക്കൊമ്ബന്‍.

അരിക്കൊമ്ബന്‍ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ വിവരം. ശ്രീലങ്കയിലെ സിഗിരിയയായിരിക്കും പ്രധാന ലൊക്കേഷന്‍.

മാത്രമല്ല, ഇടുക്കി ചിന്നക്കനാലിലും ചിത്രീകരണം നടക്കും. സാജിദ് യാഹിയയാണ് സംവിധാനം നിര്‍വഹിക്കുന്നത്. അരിക്കൊമ്ബന്റെ കഥയുടെ കൂടെ മറ്റു ആനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുമെന്ന് സംവിധായകന്‍ പറയുന്നു.

Post a Comment

Previous Post Next Post