തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്

 


തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്നുപേർ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post