വന്ദേ ഭാരത് ട്രയിൻ ഇടിച്ച് കേരളത്തിൽ ഒരാൾ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. ട്രെയിൻ എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകടത്തെ തുടർന്ന് വന്ദേഭാരതിന്റെ മുൻ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്ന് രാത്രി തന്നെ അറ്റകുറ്റപണി നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Post a Comment