തിരുവനന്തപുരം : വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്താല്‍ ഫ്‌ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്താല്‍ എസി ഫസ്റ്റ്/എക്‌സിക്യൂട്ടിവ് ക്ലാസിന്റെ ക്യാന്‍സലേഷന്‍ നിരക്കായി 240 രൂപ നല്‍കണം. എസി 2 ടയര്‍/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്ക് 200 രൂപ. എസി 3 ടയര്‍/ചെയര്‍കാര്‍, എസി-3 എക്കോണമി: 180 രൂപ. സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്: 120 രൂപ. ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുന്‍പും 48 മണിക്കൂറിനു ശേഷവും ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ക്യാന്‍സലേഷന്‍ നിരക്കായി നല്‍കണം.

Post a Comment