ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്നും തുടരുമെന്ന് ഐഎംഎ. ഡോ. വന്ദന ദാസിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാർ പണിമുടക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസ് ആയി ഉടൻ ഇറക്കണമെന്നുമാണ് പ്രധാന ആവശ്യം. നിയമത്തിന് വന്ദനയുടെ പേര് നൽകി നീതി കാണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Post a Comment