കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തിൽ വനിതാ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. സംസ്ഥാനത്ത് ഡോക്‌ടർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപക സമരം നടത്തുമെന്നും ഡോക്‌ടർമാർ അറിയിച്ചു. കോട്ടയം സ്വദേശിയായ ഡോ. വന്ദന ദാസാണ് കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്.
സംസ്ഥാനത്ത് ഡോക്‌ടർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു
Alakode News
0
Post a Comment