എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: സുരക്ഷാവീഴ്ചയില്‍ ഐ ജി പി വിജയന് സസ്പെന്‍ഷന്‍

 


തിരുവനന്തപുരം | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ ഐ.ജി.

പി. വിജയന് സസ്പെന്‍ഷന്‍. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തു.


അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്ന വിജയന്‍, പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും എഡിജിപി എംആര്‍ അജിത്ത്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സമയത്ത് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിന്ന വിജയനെ ആഴ്ചകള്‍ക്ക് മുന്‍പ് ഈ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.


സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post