മൂന്ന് ദിവസത്തേക്കല്ല, മേയ് 15 വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി ഗോ ഫസ്റ്റ്‌

 


നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്ബാകെ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നല്‍കി ദിവസങ്ങള്‍ക്ക് ശേഷം, എയര്‍ലൈന്‍ ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് ടിക്കറ്റ് വില്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

ഗോ ഫസ്റ്റിന്റെ പ്രതികരണം പരിശോധിച്ച്‌, പ്രസക്തമായ റെഗുലേഷനില്‍ പ്രത്യേകം അനുശാസിക്കുന്ന സമയക്രമം അനുസരിച്ച്‌ യാത്രക്കാര്‍ക്ക് റീഫണ്ട് പ്രോസസ്സ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച്‌ നിലവിലുള്ള ചട്ടങ്ങള്‍ക്ക്‌അ കീഴില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഡിജിസിഎ അറിയിച്ചു.


ഇതിനിടെ, മേയ് ഒമ്ബത് വരെ എല്ലാ വിമാന സര്‍വീസുകളും സസ്‌പെന്‍ഡ് ചെയ്തതായി ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്. വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വീസ് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും യാത്രയ്ക്ക് തടസം വന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നുമാണ് കമ്ബനി പറയുന്നത്. മേയ് 3 മുതല്‍ 3 ദിവസത്തേക്ക് യാത്ര സര്‍വ്വീസ് റദ്ദ് ചെയ്യുന്നുവെന്നാണ് പറഞ്ഞിരുന്നുത്.


വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് കമ്ബനി. കഴിഞ്ഞദിവസമാണ് പാപ്പരത്ത നടപടിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ പാപ്പരത്ത നടപടിക്ക് അപേക്ഷ നല്‍കിയത് കമ്ബനി വില്‍ക്കാന്‍ ഉദ്ദേശിച്ചല്ലെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്. തകരാറിലായ എ‍ഞ്ചിനുകള്‍ക്ക് പകരം എഞ്ചിനുകള്‍ അമേരിക്കന്‍ ഏജസി കമ്ബനിയായ പ്രാറ്റ് ആന്റ് വിറ്റ്നി ലഭ്യമാക്കാത്തത് കൊണ്ടാണ് ഇപ്പോഴുള്ള പ്രതിസന്ധി എന്നാണ് കമ്ബനി പറയുന്നത്.



Post a Comment

Previous Post Next Post