മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനാണ് നിയന്ത്രണം. വിമാനത്താവളത്തിലേക്ക് യാത്രക്കാരുമായി എത്തുന്നതിന് വിലക്കില്ല. തിങ്കളാഴ്ച യാത്രക്കാരെ കയറ്റാൻ എത്തിയ ഓട്ടോറിക്ഷകളെ ടോൾ ബൂത്തിൽ തടഞ്ഞു. തുടർന്ന് യാത്രക്കാർ ലഗേജുമായി നടന്നെത്തി ടോൾ ബൂത്തിന് പുറത്ത് നിന്നാണ് ഓട്ടോയിൽ കയറിയത്. നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പേരിൽ യാത്രക്കാരും വിമാനത്താവള ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രതിഷേധം ഉയർന്നതിനെ തുടർന്ന് 15 വരെ നിയന്ത്രണത്തിൽ ഇളവ് നൽകി.15ന് ശേഷം ആളുകളെ എടുക്കാൻ കഴിയില്ല എന്ന നിബന്ധനയിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ഓട്ടോളെ യാത്രക്കാരെ കയറ്റാനായി വിമാനത്താവളത്തിലേക്ക് കടത്തി വിട്ടു. നേരത്തെയും വിമാനത്താവളത്തിൽ ഓട്ടോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് പ്രതിഷേധങ്ങളുയർന്നതിനെ തുടർന്ന് നിശ്ചിത തുക അടച്ച് ഓട്ടോകളെ അകത്തേക്ക് കയറാൻ അനുമതി നൽകിയിരുന്നു.
Post a Comment