എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമനം (UAPA) ചുമത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണിത്. ചോദ്യം ചെയ്യലിൽ നിന്നു പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. UAPA ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിലുണ്ടെന്നു കേന്ദ്ര ഏജൻസികൾ നേരത്തേ തന്നെ അറിയിച്ചിരുന്നു. UAPA ചേർത്താൽ മാത്രമേ NIAക്ക് കേസ് ഏറ്റെടുക്കാനാകൂ.

Post a Comment