കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം; പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു



കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പടര്‍ത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

Post a Comment

Previous Post Next Post