കരുവഞ്ചാൽ: ഫാനിൽ നിന്ന് തീ പടർന്ന്
വീട്ടിലെ മുറി കത്തി നശിച്ചു. കരുവഞ്ചാൽ
വെള്ളാടെ പൊടിക്കൽ ഷാജിയുടെ വീട്ടിലാണ്
അഗ്നിബാധയുണ്ടായത്. വീടിന്റെ മുകൾ നില
യിലെ മുറിയിൽ ഇന്നലെ ഉച്ചക്ക് 12.30 ഓടെ
തീപിടിക്കുകയായിരുന്നു. മുറിക്കകത്തെ ചുമരിൽ ഘടിപ്പിച്ച ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഫാനിൽ നിന്നുള്ള തീ തൊട്ടുതാഴെയുണ്ടായിരുന്ന സോഫയിലേക്ക് പടരുകയായിരുന്നു. തുടർന്ന് മുറിയിലെ എയർകണ്ടീഷണറും കത്തിനശിച്ചു. 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സി.പി രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ, സേനാംഗങ്ങളായ ടി. വിജയ്, ഗിരീഷ്, അനുരൂപ്, വി. ജയൻ, എം. ഭാസ്കരൻ എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു.
ചിത്രം: ഫയൽ ചിത്രം
Post a Comment