അരിക്കൊമ്പന് വെടികൊണ്ടു

 


അരിക്കൊമ്പനെ മയക്കുവെടി വെച്ചതായി വനംവകുപ്പ് അറിയിച്ചു. വെടികൊണ്ട ആന ഓടി നീങ്ങുന്നുണ്ട്. ഉദ്യോഗസ്ഥരും പിന്നാലെയുണ്ട്. അധികം വൈകാതെ ആന മയങ്ങുമെന്നാണ് സൂചന. സിമന്റ് പാലത്തിന് സമീപമാണ് രാവിലെ ആനയെ കണ്ടെത്തിയിരിക്കുന്നത്. ആനക്കൂട്ടം ഒപ്പമുണ്ടായിരുന്നു. തുടർന്ന് പടക്കം പൊട്ടിച്ച് മറ്റ് ആനകളെ മാറ്റി. തുടർന്ന് തുറസായ സ്ഥലത്തേക്ക് അരിക്കൊമ്പനെ എത്തിച്ച ശേഷം മയക്കുവെടി വെക്കുകയായിരുന്നു.

Post a Comment

Previous Post Next Post