തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില.എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്.
അതേസമയം അഖില ധരിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയെ സ്ഥലം മാറ്റിയ സംഭവം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ശമ്പളരഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയതിനാണ് അഖിലയ്ക്കെതിരെ നടപടിയെടുത്തത്. അഖിലയെ സ്ഥലം മാറ്റിയ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്ത്തിപെടുത്തുന്നതായിരുന്നെന്നാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നത്.
Post a Comment