രണ്ട് ദിവസത്തെ കേരള സന്ദർശനം: പ്രധാനമന്ത്രി മോദി കൊച്ചിയിലെത്തി

 


കൊച്ചി: രണ്ടുദിവസത്തെ കേരളസന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. നാവികസേനാ വിമാനത്താവളത്തിൽനിന്ന് തേവര സേക്രഡ്ഹാർട്ട് കോളേജിലേക്ക് അദ്ദേഹം പോയി. പെരുമാന്നൂർ ജങ്ഷൻമുതൽ തേവര കോളേജുവരെ റോഡ്ഷോയായാണ് യാത്ര. കോളേജ് ഗ്രൗണ്ടിലാണ് യുവം-23 പരിപാടി.



രാത്രി താജ് മലബാറിൽ താമസിക്കുന്ന മോദി അവിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർമെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കും.

Post a Comment

Previous Post Next Post