റിയാദില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു



റിയാദ്:നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.കണ്ണൂര്‍ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കയറി പറന്നുയര്‍ന്നാന്‍ കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഉടന്‍തന്നെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച്‌ അടുത്തുള്ള കിംഗ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കിംഗ് അബ്ദുള്ള ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post