അ​ഭി​ഭാ​ഷ​ക​യാ​യി ആ​ള്‍​മാ​റാ​ട്ടം: സെ​സി സേ​വ്യ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ആ​ല​പ്പു​ഴ: വ്യാ​ജ അ​ഭി​ഭാ​ഷ​ക സെ​സി സേ​വ്യ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ആ​ല​പ്പു​ഴ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​യെ എട്ടുദിവസം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. എ​ല്‍​എ​ല്‍​ബി പാ​സാ​കാ​ത്ത സെ​സി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​യു​ടെ റോ​ള്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്.

2019ൽ സെ​സി ആ​ല​പ്പു​ഴ ബാ​ര്‍ അ​സോ​സി​യേ​ഷ​നി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തിരുന്നു. പി​ന്നീ​ട് അ​സോ​സി​യേ​ഷ​ന്‍ ലൈ​ബ്രേ​റി​യ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇവരുടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ അ​സോ​സി​യേ​ഷ​ന്‍ സെസിയെ പു​റ​ത്താ​ക്കി.

ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തിപ്പെട്ട​തോ​ടെ സെസി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.
21 മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സെ​സി ക​ഴി​ഞ്ഞ 26നാ​ണ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഐ.​പി.​സി. 417( വ​ഞ്ച​ന), 419, 420( ആ​ള്‍​മാ​റാ​ട്ടം) എ​ന്നി​വ​യാ​ണ് ഇവർക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​ക്കും.

Post a Comment

Previous Post Next Post