മലയോരത്ത് പുഴകളിൽ ജലമൂറ്റൽ വ്യാപകം



ആലക്കോട് : ജലക്ഷാമംമൂലം നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ചപ്പാരപ്പടവ് പഞ്ചായത്തിലെ പുഴകളിൽ ജലമൂറ്റൽ വ്യാപകം.

പഞ്ചായത്തിന്റെ പരിധിയിൽവരുന്ന പുഴകളിൽനിന്നും തോടുകളിൽനിന്നും മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വ്യക്തികൾ വെള്ളം പമ്പ് ചെയ്യുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

എന്നാൽ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ശുദ്ധജലത്തിനായി ആശ്രയിക്കുന്ന മണാട്ടി, കോട്ടക്കടവ്, മീമ്പറ്റി, തടിക്കടവ് പുഴകളിൽ വ്യാപകമായ രീതിയിൽ ജലമൂറ്റൽ തുടരുകയാണ്.

കൃഷിയിടങ്ങൾ നനയ്ക്കണമെങ്കിൽ പുഴയോരത്ത് കുളം നിർമിച്ച് വെള്ളം എടുക്കണമെന്നാണ് നിയമം. 

കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് പുഴകൾ വറ്റിവരളുന്ന രീതിയിലുള്ള ജലചൂഷണം നടക്കുന്നത്. 

പഞ്ചായത്തിന്റെ നടപടികൾ പ്രഖ്യാപനങ്ങൾ മാത്രമായി മാറുന്നുവെന്നും സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post