കുട്ടി ഡ്രൈവർ പിടിയിൽ; വാഹന ഉടമകൾക്ക് എതിരെ കേസെടുത്തു

 


മയ്യിൽ: പോലീസ് പരിശോധനയിൽ രണ്ട് കുട്ടി ഡ്രൈവർമാർ പിടിയിൽ. സ്കൂട്ടിയുമായി ചുറ്റിക്കറങ്ങിയ പതിനഞ്ച് വയസുകാരനെ മയ്യിൽ എട്ടാം മൈലിൽ വെച്ചാണ് എസ്.ഐ പി പ്രശോഭും സംഘവും പിടികൂടിയത്. സ്‌കൂട്ടി കസ്റ്റഡിയിൽ എടുത്ത പോലീസ് വാഹന ഉടമയായ അബ്ദുൽ സത്താറിൻ്റെ പേരിൽ കേസെടുത്തു. അതേസമയം ചെറുവത്തല മോട്ടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയും സംഘവും ബുള്ളറ്റ് ഓടിച്ച് വന്ന പതിനേഴുകാരനായ കുട്ടി ഡ്രൈവറെ പിടികൂടി. വാഹനം കസ്റ്റഡിയിൽ എടുത്ത പോലീസ് ആർ സി ഉടമയായ മുഹമ്മദ് സഹലിന് എതിരെ കേസ് എടുത്തു.

Post a Comment

Previous Post Next Post