മില്‍മ ഉത്പന്നങ്ങള്‍ ഇനി ഒരു ബ്രാന്‍ഡില്‍

 


മില്‍മ ഉത്പന്നങ്ങള്‍ ഇനി ഒരേ ബ്രാന്‍ഡിലാവും. വിവിധ മേഖല യൂണിയനുകളുടെ ഉല്‍പ്പന്നങ്ങളാണ് ഏകീകൃത ബ്രാന്‍ഡിലേക്ക് മാറുക.

റീ പൊസിഷനിംഗ് മില്‍മ - 2023 എന്ന പദ്ധതിയിലൂടെയാണ് മില്‍മ മുഖം മിനുക്കുന്നത്.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സാമ്ബത്തിക സഹായത്തോടെയാണ് മില്‍മ ഒരു കുടക്കീഴിലാവുക. പാല്‍, തൈര്, മോര് നെയ്യ്,ഐസ്‌ക്രീമുകള്‍ തുടങ്ങി 80ലധികം ഉല്‍പ്പന്നങ്ങളാണ് മൂന്നു മേഖല യൂണിയനുകളിലായി സംസ്ഥാനത്ത് വിപണിയില്‍ എത്തുന്നത്.


ഇവയുടെ ഉല്‍പ്പാദനം, സംവരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവയില്‍ ഇനി മാറ്റം വരും. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


നിലവില്‍ മില്‍മക്ക് മലബാര്‍, എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖല യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകള്‍ക്ക് കീഴിലും വിവിധ ഉത്പന്നങ്ങള്‍ പല പേരുകളിലും പല രൂപത്തിലുമാണ് കച്ചവടം ചെയ്തിരുന്നത്.


ഓരോന്നിനും ഓരോ രുചിയും പാക്കിംഗും ആയിരുന്നു. ഇതിനെയെല്ലാം ഏകീകൃത ബ്രാന്‍ഡിലേക്ക് മാറ്റുകയാണ് റീപൊസിഷനിംഗ് മില്‍മ 2023 എന്ന പദ്ധതി. ഗുണനിലവാരം ഉറപ്പാക്കി മില്‍മാ ഉല്‍പ്പന്നങ്ങളെ ഒറ്റ ബ്രാന്‍ഡ് ആക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post