ആലക്കോട് : വാഹനപ്പെരുപ്പവും അമിതവേഗവും മൂലം ബുദ്ധിമുട്ടുന്ന മലയോര ഹൈവേയിൽ കൂടുതൽ ഇടങ്ങളിൽ എ.ഐ. ക്യാമറ വേണമെന്ന് ആവശ്യം. വള്ളിത്തോട്, ഉളിക്കൽ, പയ്യാവൂർ, ആലക്കോട്, ചെറുപുഴ എന്നിവിടങ്ങളിലാണ് ഇപ്പോൾ ക്യാമറ സ്ഥാപിച്ചത്.
ഈ ടൗണുകൾക്കിടയിൽ വികസിച്ചുവരുന്ന നിരവധി ടൗണുകളുണ്ട്. അപകടങ്ങൾ പതിവായി വരുത്തുന്ന സ്ഥലങ്ങളുമുണ്ട്. ഇവകൂടി ക്യാമറകളുടെ വലയത്തിലായാൽ അപകടങ്ങളും റോഡ് നിയമലംഘനവും കുറച്ചുകൊണ്ടുവരാൻ കഴിയും.
ചെറുപുഴയ്ക്കും വള്ളിത്തോടിനുമിടയിൽ മഞ്ഞക്കാട്, തേർത്തല്ലി, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, നുച്യാട് പോലുള്ള ടൗണുകൾ അപകടസാധ്യത കൂടിയ ഇടങ്ങളാണ്.
നടുവിലിനടുത്ത് ബാലവാടി കവല, വേങ്കുന്ന്, താവുന്ന് കവല, താവുന്ന് വളവുകൾ, താഴത്തങ്ങാടി എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ പതിവായി നടക്കുന്നതായി നാട്ടുകാർ പറയുന്നു. എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നത് അപകടങ്ങൾ കുറച്ചുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Post a Comment