ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കോഴിക്കോട് എലത്തൂർ പൊലീസാണ് ചിത്രം തയ്യാറാക്കിയത്. നിർണായക സാക്ഷി റാസാക്കിന്റെ സഹായത്തോടെയാണ് പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്. അതേസമയം, അക്രമിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Post a Comment