വേനലില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്



കണ്ണൂർ : കനത്ത വേനലില്‍ പശുക്കളില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധന സഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മില്‍മ.


ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടം നികത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി മില്‍മ മലബാര്‍ മേഖലയാണ് ആദ്യം നടപ്പാ ക്കുന്നത്. അഗ്രിക്കള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്ബനി (എഐസി) യുമായി ചേര്‍ന്ന് എയിംസ് ഇന്‍ഷുറന്‍സ് മുഖേനയാണ് നടപ്പാക്കുക. ഏപ്രില്‍ 10മുതല്‍ മേയ് 9 വരെ ഒരു മാസത്തേക്കാണ് പദ്ധതി. മലബാര്‍ മേഖലയിലെ പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. അന്തരീക്ഷ താപനില തുടര്‍ച്ചയായി 6 ദിവസമോ അതില്‍ കൂടുതലോ നിശ്ചിത പരിധിക്കു മുകളിലാണെങ്കില്‍ പശു, എരുമ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും

Post a Comment

Previous Post Next Post