കണ്ണൂരിൽ പമ്പ് ജീവനക്കാര്‍ നാളെ മുതല്‍‌ പണിമുടക്കിലേക്ക്

 


കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ നാളെ മുതല്‍‌ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. ബോണസ് നിഷേധിക്കുന്ന ഉടമകളുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ 6 മാണി മുതൽ സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി കൺവീനർ എം പ്രേമരാജൻ അറിയിച്ചു. ബോണസ് തുക വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

Post a Comment

Previous Post Next Post