കണ്ണൂർ : ജില്ലകളില്‍ താപനില ഉയരുമെന്ന് കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥ പഠന വകുപ്പിന്റെ മുന്നറിയിപ്പ്.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ 55 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയരുമെന്നാണ് അറിയിപ്പ്. ജില്ലകളിലെ താപസൂചിക അപകടകരമായ നിലയില്‍ ഉയരാനാണ് സാധ്യതയെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അന്തരീക്ഷ ഈര്‍പ്പം, താപനില എന്നിവ കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക. മൂന്ന് ജില്ലകളിലും ഇത് 58 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരും. പകല്‍ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യതാപവും വരാതെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ പകല്‍ സമയത്ത് താപനില ഉയരുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു.
കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ഇടനാടുകളില്‍ പകല്‍ താപനില 35നും 38നും ഇടയിലായിരിക്കും. താപസൂചികയുടെ അടിസ്ഥാനത്തില്‍ 52 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പ്രദേശങ്ങളില്‍ ചൂട് അനുഭവപ്പെടുക.
അതേസമയം വേനല്‍ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ വരുന്ന മൂന്നുദിവസങ്ങളില്‍ വേനല്‍ മഴ തുടരുമെന്നും ഇതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.
.jpeg)
Post a Comment