നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി

 


നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.

പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post