എ​ല​ത്തു​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്: ഷാ​റൂ​ഖ് സെ​യ്ഫി കു​റ്റം സ​മ്മ​തി​ച്ചു

 


കോ​ഴി​ക്കോ​ട്: എ​ല​ത്തു​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ൽ‌ താ​ൻ ത​ന്നെ​യാ​ണ് ട്രെ​യി​നി​ൽ തീ​യി​ട്ട​തെ​ന്ന് ഷാ​റൂ​ഖ് സെ​യ്ഫി സ​മ്മ​തി​ച്ചു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


പ്ര​തി​യെ കൊ​ണ്ടു​വ​ന്ന​തി​ൽ സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​യെ കൊ​ണ്ടു​പോ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പോ​ലീ​സാ​ണ്. കാ​റി​ന്‍റെ ട​യ​ർ‌ പ​ഞ്ച​റാ​യ​തു​പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ്വ​ഭ​വാ​ഹി​ക​മാ​ണ്. സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച ഡ​യ​റി​ലെ കൈ​യ​ക്ഷ​രം പ്ര​തി​യു​ടേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


പ്ര​തി​ക്ക് ആ​രോ​ഗ്യ,പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു.

Post a Comment

Previous Post Next Post