ആലക്കോട്:മലയോരത്ത് കനത്ത ചൂടിന് നേരിയ ആശ്വാസമായി വേനൽ മഴയെത്തി. ഇന്നലെ വൈകുന്നേരം പയ്യാവൂർ, ഏരുവേശി, ആലക്കോട്,നടുവിൽ, ഉളിക്കൽ പഞ്ചായത്തുകളിലെ എതാനും ഭാഗങ്ങളി ലാണ് മഴ പെയ്തത്. പയ്യാവൂർ പൈസക്കരിയിൽ കനത്തമഴയാണ്
ലഭിച്ചത്.ആലക്കോട്,കരുവൻചാൽ,വെള്ളാട്,നെല്ലിപാറ,ആടാംപാറ, വഞ്ചിയം കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ചന്ദനക്കാംപാറ ഭാഗങ്ങളിലും ചാറ്റൽമഴ പെയ്തു. ഏരുവേശി പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ഇടിയും മിന്നലും ഉണ്ടായിരുന്നുവെങ്കിലും മഴ പെയ്തില്ല. വേനൽ മഴ കിട്ടിയത് പലർക്കും വലിയ ആശ്വാസമായി.
.jpeg)
Post a Comment