വന്ദേഭാരതിൽ മഴയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് റെയിൽവേ സ്റ്റേഷൻ മാനേജർ; തകരാറ് പരിഹരിച്ചു



കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന്റെ എസി ഗ്രില്ലില്‍ കണ്ടെത്തിയ ചോര്‍ച്ച അടച്ചു. തകരാര്‍ പരിഹരിച്ച്‌ ട്രെയിന്‍ കണ്ണൂരില്‍ നിന്നും കാസര്‍കോടേക്ക് പുറപ്പെട്ടു.വന്ദേഭാരതിൽ മഴയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന്  റെയിൽവേ  സ്റ്റേഷൻ മാനേജർ തകരാറ് പരിഹരിച്ചു മഴയിൽ ട്രെയിൻ ചോർന്നൊലിച്ചു എന്ന പ്രചരണം ശരിയല്ലെന്നും റെയിൽവേയുടെ വിശദീകരണം

കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട വന്ദേഭാരത് തീവണ്ടിയിലെ എസി ഗ്രില്ലിലാണ് ലീക്ക് കണ്ടെത്തിയത്. ഐസിഎഫില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ എത്തി പരിശോധന നടത്തി തകരാര്‍ പരിഹരിക്കുകയായിരുന്നു.


കണ്ണൂരിലാണ് വന്ദേഭാരത് നിര്‍ത്തിയിട്ടിരുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആദ്യ സര്‍വീസ് കാസര്‍കോട് നിന്ന് രാത്രി തന്നെ കാസര്‍കോട് എത്തിച്ചിരുന്നു. രാവിലെ നടന്ന പരിശോധനയ്ക്കിടെയാണ് ചോര്‍ച്ചയുള്ളതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു ബോഗിക്കുള്ളില്‍ മാത്രമായിരുന്നു പ്രശ്‌നം.

ആദ്യ സര്‍വീസ് ആയതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഇത് സര്‍വീസിനെ ബാധിക്കില്ലെന്നും കൃത്യസമയത്ത് തന്നെ കാസര്‍കോട് നിന്ന് സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




Post a Comment

Previous Post Next Post