തിരുവനന്തപുരം: എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാന സിലബസില്‍ പഠിപ്പിക്കും. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാനാണ് തീരുമാനം.
എസ് സി ഈ ആര്‍ ടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കും.
ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാന സിലബസില്‍ പഠിപ്പിക്കാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പാഠഭാഗങ്ങള്‍ വെട്ടിയ കേന്ദ്ര നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.
മുഗള്‍ഭരണകാലം, ഗാന്ധിവധം, മൗലാനാ അബ്ദുള്‍കലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍,ആര്‍ എസ് എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങള്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെ പത്താം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ വസ്തുതകള്‍ മറച്ചുവച്ചിട്ട് കാര്യമില്ലെന്നായിരുന്നു വിമര്‍ശനം.
Post a Comment