മണക്കടവ്:മണക്കടവ് പള്ളിയിൽ മൃതസംസ്കാര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചക്കൂട്ടമിളകി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു.
സംസ്കാര ചടങ്ങിനിടെ പള്ളിയുടെ മുഖവാരത്തിനടിയിലുണ്ടായിരുന്ന കൂട്ടിൽനിന്നും പെരുന്തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു. പള്ളിയുടെ പുറത്തു നിൽക്കുന്നവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
പള്ളിക്കുള്ളിലായിരുന്നവർ ഉടൻ തന്നെ വാതിലുകളും ജനലുകളും അടച്ച് മണിക്കൂറുകളോളം പള്ളിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടി.
തേനീച്ചക്കൂട്ടം മണക്കടവ് ടൗണിൽവരെ എത്തി പലരെയും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് തേനീച്ചക്കൂട്ടത്തിന്റെ ഭീഷണി ഒഴിഞ്ഞ ശേഷമാണ് സംസ്കാരം നടത്തിയത്.
Post a Comment