വന്ദേഭാരത് ഇന്ന് ഉച്ചയ്ക്ക് കണ്ണൂരിൽ ; ശ്രമം ഏഴുമണിക്കൂറില്‍ കണ്ണൂരില്‍ എത്തിക്കാന്‍;ട്രയല്‍ റണ്‍ സജ്ജമാക്കി റെയില്‍വേ‍

 


തിരുവനന്തപുരം : കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു.

തിരുവനന്തപുരത്തെ കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് കണ്ണൂര്‍ വരെയാണ് ട്രയല്‍ റണ്‍ നടത്തുക. പാസന്‍ജര്‍ കൊച്ചുവേളില്‍ നിന്ന്  രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച ട്രെയിന്‍ കണ്ണൂരില്‍ ഉച്ചയ്ക്ക് 12 മണിയോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വിഷുവിന്റെ തലേദിനമായ ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍ കേരളത്തില്‍ എത്തിയത്. ചെന്നൈ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് എത്തിയ ട്രെയിനിന് സംസ്ഥനത്ത് വലിയ സ്വീകരണമാണ് ലഭിച്ചത്. 

ഏപ്രില്‍ 14ന് രാവിലെയാണ് കേരളം ഭാഗമായ റെയില്‍വേ ഡിവിഷണിലേക്ക് ട്രെയില്‍ കടന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ പാതയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post