കോഴിക്കോട്: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന കേസില്‍ ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.
11 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കര്‍ശന നടപടി. കേസിന്റെ കാലയളവില്‍ സര്‍വീസില്‍നിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ റദ്ദാക്കും. രണ്ട് വര്‍ഷം മുന്‍പത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാകില്ല.
Post a Comment