പയ്യാവൂർ: പയ്യാവൂരിൽ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് സംഭവം ഉണ്ടായത്.
ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന വന്യമൃഗങ്ങളും നിരവധിയുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ മലയോരത്ത് നായാട്ടു സംഘങ്ങളും നിരവധിയാണ്. രജീഷ് അമ്ബാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിനു പോയത്. തോക്ക് പാറയുടെ മേല്‍ വെച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. സംഭവസ്ഥലത്തു നിന്നും നാടന്‍ തോക്കിന്റെ തിരയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. പോലിസ് കസ്റ്റഡിയിലുണ്ടായിരുന്നവരെ കോടതിയില്‍ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Post a Comment