എബിൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ തന്നെ

 


ചെറുപുഴ : കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച ചെറുപുഴ പഞ്ചായത്തിലെ വാഴക്കുണ്ടം സെവൻസ് സ്വദേശി കാട്ടാത്ത് എബിൻ സെബാസ്റ്റ്യന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു.

ആനയുടെ ആക്രമണത്തിലാണ് എബിൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടിലുള്ളത്.പത്ത് വാരിയെല്ലുകൾ പൊട്ടുകയും ഇടുപ്പിന് മാരകമായി പരിക്കേൽക്കുകയും ചെയ്തതിട്ടുണ്ട്. എബിന്റെ കുടുംബത്തിന് ഇതുവരെ സർക്കാർ നഷ്ടപരിഹാരം  ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്തോടെ നഷ്ട പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 12-ന് പുലർച്ചെയാണ് സംഭവം.

Post a Comment

Previous Post Next Post