ഇന്ത്യയില്‍ മറ്റ് പല സംസ്ഥാനങ്ങളിലു സ്മാര്‍ട്ട് പിവിസി കാര്‍ഡ് ലൈസന്‍സുകള്‍ ലഭ്യമായിരുന്നിട്ടും കേരളത്തില്‍ സംവിധാനം എത്തിയിരുന്നില്ല.
ഇതിന് പരിഹാരമായി കേരളത്തിലും ഇനിമുതല്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ എത്തുകയാണ്. 200 രൂപ അടച്ചാല്‍ നിങ്ങളുടെ ലൈസന്‍സും സ്മാര്‍ട്ടായി പിവിസി കാര്‍ഡില്‍ ലഭിക്കും. ഓണ്‍ ലൈനായി നിങ്ങള്‍ക്ക് അപേക്ഷിക്കാനാകും വളരെ വേഗത്തില്‍ പുതിയ സ്മാര്‍ട്ട് ലൈസന്‍സ് നിങ്ങളുടെ വീട്ടിലെത്തും.
എന്താണ് പ്രത്യേകത
ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളാണ് നിലവില്‍ വരുന്നത്. പേപ്പറില്‍ പ്രിന്‍റ് ചെയ്ത് ലാമിനേറ്റ് രൂപത്തിലാണ് കേരളത്തില്‍ ലൈസന്‍സ് കാര്‍ഡുകള്‍ നിലവില്‍ വിതരണം ചെയ്യുന്നത്. അതായത് ഇനി മുതല്‍ ലൈസന്‍സ് എടിഎം കാര്‍ഡ് പോലെ ആയിരിക്കും.
എങ്ങിനെ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ലൈസന്‍സിന് അപേക്ഷിക്കണം
1) www.parivahan.gov.in വെബ് സൈറ്റില്‍ കയറുക.
2) ഓണ്‍ലൈന്‍ സര്‍വ്വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക
5) RTO സെലക്‌ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്കാന്‍ ചെയ്ത് upload ചെയ്യുക.
7) 200 രൂപ അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ PETG സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് ദിവസങ്ങള്‍ക്കകം ലൈസന്‍സിലെ അഡ്രസ്സില്‍ ലഭിക്കും. ഒപ്പം നിലവില്‍ കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സുകള്‍ വ്യക്തമായി സ്കാന്‍ ചെയ്ത് upload ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്.
Post a Comment