കാസര്‍ഗോഡ് പാണത്തൂരിൽ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി



കാസര്‍ഗോഡ് : കാസര്‍ഗോഡ് പാണത്തൂരില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്.

54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. 

കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ബാബു ആദ്യം ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഭാര്യ അടുക്കളയില്‍ നിന്ന് കൊടുവാള്‍ എടുത്ത് ഭര്‍ത്താവിനെ വെട്ടി. 

തലക്ക് പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ സീമന്തിനി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post