മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

 


കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.


ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്ബ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും.


തന്റെ ഉമ്മ ഒരു പാവമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എതന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയുമെന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.


ഉമ്മയെ കുറിച്ച്‌ താരത്തിന്റെ വാക്കുകളിങ്ങനെ, "എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ എന്റെ ഉമ്മക്കറിയില്ല."


Post a Comment

Previous Post Next Post