തളിപ്പറമ്പ് : ബി.ജെ.പി.നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു, തളിപ്പറമ്പിലെ റെയിൽവെ റിസർവേഷൻ കേന്ദ്രം ഇന്ന് രാവിലെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഫെബ്രുവരി 10 നാണ് റിസർവേഷൻ കേന്ദ്രം അടച്ചു പൂട്ടിയത്. ടിക്കറ്റ് നൽകിയതിലെ ചില അപാകതകൾ കാരണമാണ് പാലക്കാട് ഡിവിഷണൽ മാനേജർ റിസർവേഷൻ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. റിസർവേഷൻ കേന്ദ്രം അടച്ചു പൂട്ടിയത് കാരണം പൊതു ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കിയതോടെ ബി.ജെ.പി. തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് ചെങ്ങുനി രമേശൻ്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയിൽവെ ബോർഡ് അംഗം പി.കെ.കൃഷ്ണദാസിനെ കണ്ട് നിവേദനം നൽകിയിരുന്നു. കൃഷ്ണദാസിൻ്റെ ഇടപെടലിനെ തുടർന്നാണ് റിസർവേഷൻ കേന്ദ്രം ഇന്നു മുതൽ (ഏപ്രിൽ -12) തുറന്നു പ്രവർത്തിപ്പിക്കാൻ ഡിവിഷണൽ മാനേജർ ഉത്തരവിട്ടത്. പൊതു സർക്കാർ അവധി ദിനങ്ങളിൽ ഒഴികെ രാവിലെ 10 മുതൽ റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കും

Post a Comment