ആലക്കോട് പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി ആലക്കോട്
പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ
ഹെൽപ്പ് ഡെസ്ക് സംവിധാനം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.സി ആയിഷ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷകരമായ ജോൺസൺ താരാമംഗലം, കവിത ഗോവിന്ദൻ,എം.എ ഖലീൽ റഹ്മാൻ, പഞ്ചായത്ത് മെമ്പർമാരായ ജോസ് വട്ടമല, കെ.പി സാബു, ജയ്മി ജോർജ്, സതി സജി, കുടുംബശ്രീ ചെയർപേഴ്സൺ ധന്യ ഗോപി, എ.ഇ അഫ്സൽ, കൃഷി ഓഫീസർ അഞ്ജു, വി.ഇ.ഒ. എൻ.പി മുഹമ്മദ് ബഷീർ, ഹരിത കർമ്മസേന പ്രസിഡണ്ട് ബിനി കൊല്ലം കുന്നേൽ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി എൻ.എൻ പ്രസന്നകുമാർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് ജോയി നന്ദിയും പറഞ്ഞു.
Post a Comment