മണ്‍സൂണില്‍ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. ഈ സീസണില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അതേസമയം വടക്കന്‍ കേരളത്തില്‍ മഴ കുറയും തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട പ്രാഥമിക മണ്‍സൂണ്‍ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
.ഇടിമഴ അപകടകരമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍, ഇലക്‌ട്രിക്കല്‍, കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് അവ വലിയ നാശമുണ്ടാക്കുന്നു. അതിനാല്‍, മഴമേഘങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
Post a Comment