സംസ്ഥാനത്ത് ജൂൺ വരെ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗം മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നിട്ടുണ്ട്. വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാനം വലിയ വില നൽകി. വലിയ പ്രതിസന്ധി വൈദ്യുതി ബോര്‍ഡ് നേരിടുന്നുണ്ട്. ജനങ്ങള്‍ ഇത് പരമാവധി കുറക്കാന്‍ ശ്രമിച്ച് ബോര്‍ഡിനോട് സഹകരിക്കണം. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post a Comment