കണ്ണൂര്‍: മത്സ്യ ഫെഡിന്റെ തീരത്തു നിന്നും മാര്‍ക്കറ്റിലേക്ക് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഫിഷ്മാര്‍ട്ട് ധര്‍മ്മശാലയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.
മത്സ്യ ഫെഡിന്റെ കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഫിഷ്മാര്‍ട്ട് ധര്‍മ്മശാലയില്‍: ഇന്ന് പ്രവര്‍ത്തനമാരംഭിക്കും
എം.വി ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആന്തൂര്‍ നഗരസഭാ ആസ്ഥാനമായ ധര്‍മ്മശാലയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് ഫിഷ് മാര്‍ട്ട് തുടങ്ങുന്നത്. 2 സെന്‍്റ് സ്ഥലത്ത് പത്ത് ലക്ഷത്തോളം രൂപ ചെലവിലാണ് കെട്ടിടം സംജ്ജമാക്കിയത്. ജില്ലയിലെ വിവിധ മത്സ്യ ബന്ധന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യങ്ങള്‍ മിതമായ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കും.
ആരോഗ്യത്തിന് ഭീഷണിയാകുന്ന രാസവസ്തുക്കള്‍ ചേര്‍ത്തതും പഴകിയതുമായ മത്സ്യങ്ങള്‍ വാങ്ങുന്നത് ഇതോടെ ഒഴിവാക്കാനാകും. മത്സ്യഫെഡിന്‍്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന വിവിധ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ മാര്‍ട്ടില്‍ ലഭിക്കും. കടല്‍, പുഴ മത്സ്യങ്ങളോടൊപ്പം ഇറച്ചിയും ലഭ്യമാക്കും.
മത്സ്യ ഫെഡ് പരിശീലനം നല്‍കിയ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഫിഷ് കോര്‍ട്ട് നടത്തുക. ജില്ലയിലെ വിവിധ ഭാഗങ്ങള്‍ ഫിഷ് മാര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ആന്തൂര്‍ നഗരസഭയുടെ വിഷു, റംസാന്‍, ഈസ്റ്റര്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും എം.വി ഗോവിന്ദന്‍ എം.എല്‍.എ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.മുകുന്ദന്‍, വി.രജിത, കെ.പി ഉണ്ണികൃഷ്ണന്‍, പി.കെ മുജീബ് റഹ്മാന്‍, ടി.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Post a Comment