പയ്യാവൂരില്‍ വന്‍ വാഷ് ശേഖരം കണ്ടെത്തി .




പയ്യാവൂര്‍: പയ്യാവൂരില്‍ വന്‍ വാഷ് ശേഖരം കണ്ടെത്തി . തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍ പാടാം കവല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് പാടാം കവല ശാന്തിനഗര്‍ എന്ന സ്ഥലത്ത് കുന്നിന്‍ മുകളില്‍ ചാരായം വാറ്റാന്‍ പാകപെടുത്തിയ 200 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ കറുപ്പസ്വാമി (67) അറസ്റ്റിലായി.


വിഷു ഈസ്റ്റര്‍ പ്രമാണിച്ച്‌ വന്‍തോതില്‍ ചാരായം ഉത്പാദിപ്പിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അന്വേഷണ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ കെ ശരത്ത്, ഷൈജു കെ വി ഡ്രൈവര്‍ അജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയേയും തൊണ്ടിമുതലുകളും ശ്രീകണ്ടാപുരം റെയ്‌ഞ്ച് ഓഫീസില്‍ ഹാജരാക്കി.


Post a Comment

Previous Post Next Post