ആലക്കോട് : സുഡാനിൽ ഭൂഗർഭ രഹസ്യസങ്കേതത്തിൽ താമസിക്കുന്ന മരിച്ച ആൽബർട്ടിന്റെ ഭാര്യയും മകളും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നു.
അയൽവാസിയായ മലയാളിയുടെ സഹായത്തിലാണ് കുടിവെള്ളം ലഭിച്ചിരുന്നത്. അവർക്കും ഒരു ദിവസത്തേക്ക് കൂടി മാത്രമേ വെള്ളമുള്ളൂവെന്നത് ആശങ്ക സൃഷ്ടിക്കുന്നു. നാട്ടിൽനിന്ന് കൊണ്ടുപോയ ഭക്ഷ്യവസ്തുക്കൾ കുറച്ചുദിവസത്തേക്ക് കൂടിയുണ്ട്.
വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ നിലനിൽക്കുന്നതാണ് ആശ്വാസം. രണ്ടുദിവസം മുൻപ് ഏതാനും മണിക്കൂർ പുറത്ത് വെടിയൊച്ച കേട്ടിരുന്നില്ല.
എന്നാൽ, ഇപ്പോൾ രാത്രിയും പകലും തെരുവിൽനിന്ന് വെടിയൊച്ച കേൾക്കാം.
ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും ഇടയ്ക്കിടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ട്.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആശ്വാസവാക്കുകൾ അവരെ ഏറെ സമാധാനപ്പെടുത്തുന്നുണ്ട്.
അഡ്വ. പി.സന്തോഷ് കുമാർ എം.പി. വീട്ടിലെത്തി ആൽബർട്ടിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
Post a Comment