കണ്ണൂര്‍ ∙ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ കൂടിക്കാഴ്ച്ച നടത്തി.
റബര്‍ താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് കണ്ണൂര്‍ നെല്ലിക്കാംപോയില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായത്. കര്‍ഷകരുമായി ബന്ധപ്പെട്ട ആശങ്കകള്‍ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ്പിന് ഉറപ്പു നല്‍കുകയും ചെയ്തു. റബറിന് താങ്ങുവില കിലോയ്ക്ക് 300 രൂപയാക്കിയാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി നിലപാട് എടുത്തിരുന്നു. റബര്‍ താങ്ങുവിലയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും മറ്റു പല കാര്യങ്ങളും അനുഭാവത്തോടെ അവര്‍ ചെയ്തുതന്നിട്ടുണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

Post a Comment